സോണിയയുടെ അടിയന്തിരപ്രമേയം ലോക്സഭ തള്ളി
ദില്ലി: വാജ്പേയി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയം ലോക്സഭ വോട്ടിനിട്ട് തള്ളി.
പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി അവതരിപ്പിച്ച പ്രമേയം 139നെതിരെ 248 വോട്ടുകള്‍ക്കാണ് തള്ളിയത്. എല്ലാ അംഗങ്ങളും സഭയില്‍ ഹാജരുണ്ടാവണമെന്ന് ഭരണപക്ഷം നേരത്തേ വിപ്പ് നല്കിയിരുന്നു.
കാര്‍ഷിക മേഖലയില്‍ നിലനില്ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ വാജ്പേയി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് അടിയന്തിരപ്രമേയമവതരിപ്പിച്ച സോണിയാ ഗാന്ധി പറഞ്ഞു. പ്രതിസന്ധിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായി അവഗണിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അടിയന്തിരപ്രമേയത്തിനുള്ള മറുപടിയില്‍ കൃഷി മന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ്സിനെ ശക്തമായി ആക്രമിച്ചു. ലോക വ്യാപാര സംഘടനയുമായി കരാറുണ്ടാക്കുക വഴി ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ഇറക്കുമതിക്കു വഴിയൊരുക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിസന്ധി എങ്ങനെ ഉണ്ടായി എന്നറിയണമെങ്കില്‍ മന്‍മോഹന്‍ സിംഹിനോടു ചോദിച്ചാല്‍ മതി- നിതീഷ് പറഞ്ഞു.
കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാന്‍ ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിക്കാന്‍ മടിക്കില്ലെന്ന് സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications