സത്യസായി ബാബയ്ക്ക് 75ാം പിറന്നാള്‍
പുട്ടപര്‍ത്തി: ഭഗവാന്‍ ശ്രീ സത്യസായി ബാബയ്ക്ക് നവംബര്‍ 23 വ്യാഴാഴ്ച 75ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ബാബയുടെ ഭക്തര്‍ വ്യാഴാഴ്ച പുണ്യദിനമായി ആചരിക്കുന്നു.
ബാബയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലക്ഷോപലക്ഷം ഭക്തര്‍ പുട്ടപര്‍ത്തിയിലേക്കെത്തിയിട്ടുണ്ട്്. പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലാണ് പ്രധാന ആഘോഷം. ഈ വര്‍ഷം 75ാം ജന്മദിനാഘോഷമായതു കൊണ്ട് അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്നുണ്ടെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിരക്ക് കാരണം ഇത്തവണ ഹില്‍വ്യൂ ക്രിക്കറ്റ് സ്റേഡിയത്തിലായിരിക്കും ബാബ ദര്‍ശനം നല്‍കുക. ഇന്നു വരെയുള്ള ഒരു ജന്മദിനങ്ങളിലും ബാബ പ്രശാന്തിനിലയത്തിന് പുറത്ത് ദര്‍ശനം നല്‍കിയിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ പ്രശാന്തനിലയത്തിലെ പ്രാര്‍ത്ഥനാ മണി മുഴങ്ങുന്നതോടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. പത്തു മിനിറ്റിനു ശേഷം അഞ്ചു തവണ മണി മുഴങ്ങുന്നതോടെ ഓംകാരമന്ത്രങ്ങളുയരും. തുടര്‍ന്ന് നഗരസങ്കീര്‍ത്തനം. ആശ്രമത്തിലെ പണ്ഡിതര്‍ പ്രശാന്തിനിലയത്തിലെ ഗണപതി വിഗ്രഹത്തിന് മുന്നില്‍ ദീപം തെളിക്കുന്നതോടെ പഞ്ചാവാദ്യങ്ങളും ഉയരും. തുടര്‍ന്ന് ബാന്റുമേളവും ചെണ്ടമേളവും.
ഈ വാദ്യാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബാബ സ്വര്‍ണ്ണരഥത്തില്‍ എഴുന്നള്ളുക. മറ്റു ദര്‍ശനങ്ങളിലെല്ലാം ബാബയുടെ വേഷം ചുവപ്പാണെങ്കില്‍ ജന്മദിനത്തിന് വെളുത്ത വസ്ത്രങ്ങളാണ് അദ്ദേഹം ധരിക്കാറ്. കൈയിലുള്ള വെളുത്ത തൂവാലകള്‍ ഭക്തര്‍ക്ക് എറിഞ്ഞുകൊടുത്തുകൊണ്ടായിരിക്കും ബാബ ഭക്തരുടെ ഇടയിലേക്കെത്തുക.












Click it and Unblock the Notifications