സായിയുടെ 75-ാം പിറന്നാള്‍ ആഘോഷിച്ചു
പുട്ടപര്‍ത്തി: വിശുദ്ധപുരുഷന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ദിനത്തില്‍ ദര്‍ശനത്തിനായി ലക്ഷങ്ങള്‍ പുട്ടപര്‍ത്തിയിലെത്തി. ഭഗവാന്‍ സത്യസായിബാബ ഭക്തരെ ആശീര്‍വദിച്ചു.
പുട്ടപര്‍ത്തിയിലെ സത്യസായി സ്റേഡിയത്തില്‍ തമ്പടിച്ച ലക്ഷങ്ങള്‍ക്ക് ദര്‍ശന ഭാഗ്യം നല്‍കാന്‍ വെളുത്ത സില്‍ക്ക് വേഷത്തിലാണ് സത്യസായിബാബയെത്തിയത്. നിരയായി നിന്ന ഭക്തര്‍ക്ക് അദ്ദേഹം ആശീര്‍വാദം നല്‍കി.
ഭക്തസദസിനെ അഭിമുഖീകരിച്ച് സംസാരിച്ച സായിബാബ സാര്‍വലൗകിക സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ഭക്തരെ ഉത്ബോധിപ്പിച്ചു.












Click it and Unblock the Notifications