അയോധ്യ: അദ്വാനിക്കും റാവുവിനും ജോഷിക്കും സമന്‍സ്
ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുന്ന ലിബെര്‍ഹാന്‍ കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിക്കും മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി മുരളിമനോഹര്‍ ജോഷിക്കും നവംബര്‍ 23 വ്യാഴാഴ്ച സമന്‍സ് അയച്ചു.
അദ്വാനിയോട് മൊഴി രേഖപ്പെടുത്താനായി ഡിസംബര്‍ ഒമ്പതിനാണ് കമ്മിഷന്റെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നരസിംഹറാവു ഡിസംബര്‍ 26, 27 തീയതികളിലും മുരളി മനോഹര്‍ ജോഷി ഡിസംബര്‍ 19,20 തീയതികളിലുമാണ് കമ്മിഷനു മുന്നില്‍ ഹാജരാകേണ്ടത്.
നേരത്തെ കേന്ദ്ര സ്പോര്‍ട്സ്-യുവജനക്ഷേമ മന്ത്രി ഉമാഭാരതിയെ കമ്മിഷന്‍ ചോദ്യം ചെയ്തിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും സംഭവസ്ഥലത്തുണ്ടായിരുന്നു.
പള്ളി തകര്‍ക്കപ്പെട്ട സംഭവത്തിനു ശേഷം മുംബൈയിലുണ്ടായ വര്‍ഗീയലഹളകളെ കുറിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോടും മുംബൈ പൊലീസ് കമ്മിഷണറോടും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications