കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാരന്റെ കൊല: നാല് പേര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ പൊലീസ് നവംബര്‍ 23 വ്യാഴാഴ്ച അറസ്റ് ചെയ്തു.

കുനിക്കനകത്ത് ഹസ്സന്‍ (20), പാറോല്‍ പറമ്പില്‍ സൈഫുദ്ദീന്‍ (21), മുക്കോലയിലെ കെ.കെ.ബഷീര്‍ (19), പള്ളക്കന്‍ അഷറഫ് (22) എന്നിവരെയാണ് അറസ്റ് ചെയ്തത്. മറ്റൊരു പ്രതിയായ പാറോല്‍ മുജീബ് മുംബൈയിലേക്ക് കടന്നതിനാല്‍ അറസ്റ് ചെയ്യാനായില്ല.

മുസ്ലിം ലീഗ് പ്രവര്‍ത്തകരായ സുബൈര്‍, ഇബ്രാഹിം എന്നിവര്‍ ഇവരെ കൊലപാതകം ചെയ്യാനായി കൂലിക്കെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2000 രൂപ പ്രതിഫലം നല്‍കാമെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നതായി പ്രതികള്‍ സമ്മതിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തളിപ്പറമ്പ് പ്രദേശങ്ങളില്‍ സിപിഎമ്മും മുസ്ലിം ലീഗും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X