യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നയാക്കി മര്‍ദ്ദിച്ചു
കണ്ണൂര്‍: യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗവുമായ ഡി.ജാനകി(53)ക്കാണ് മര്‍ദ്ദനമേറ്റത്.
നവംബര്‍ 21 ചൊവാഴ്ച രാത്രിയോടെ പിലാത്തറയിലുള്ള വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ തന്നെ നയാക്കി അടിച്ചു പരിക്കേല്പിച്ചുവെന്ന് ജാനകി പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. സിപിഎം പ്രവര്‍ത്തകന്‍ രവിയുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന കുറച്ചു പേരാണ് തന്നെ ആക്രമിച്ചതെന്ന് ജാനകി പറഞ്ഞു.
ഒമ്പതാം വാര്‍ഡില്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശകുന്തളയ്ക്കെതിരെയാണ് ജാനകി മത്സരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും ജാനകിയുടെ വീട്ടിനു നേരെ ആക്രമണം നടന്നിരുന്നു. ചെറുതാഴം പഞ്ചായത്തിലെ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പൊലീസ് സംരക്ഷണം നല്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ നയാക്കി മര്‍ദ്ദിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പഞ്ചായത്തിലെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഐ.വി.ശിവരാമന്‍ പറഞ്ഞു. ജാനകിയും മകന്‍ മനോഹരനും തമ്മില്‍ വഴക്കുണ്ടാവാറുണ്ട്. മനോഹരന്റെ പ്രവൃത്തിയെ രാഷ്ട്രീയ നിറം നല്കി സിപിഎമ്മിനെ താറടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications