കൊച്ചി കോര്‍പ്പറേഷനില്‍ അഴിമതിയെന്ന്
കൊച്ചി : ഇലക്ട്രിക്കല്‍ സ്പെയര്‍ പാര്‍ട്സ് വാങ്ങിയതില്‍ കൊച്ചി കോര്‍പ്പറേഷന് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ആരോപണം.
ഇതേ രീതിയില്‍ 41 ലക്ഷം രൂപയുടെ സ്പെയര്‍ പാര്‍ട്സ് വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മേയര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ നാഷണല്‍ മാനുഫാക്ചറിംഗ് ആന്റ് എഞ്ചിനിയറിംഗ് കമ്പനിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ആഗസ്തില്‍ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങാനായി 41 ലക്ഷം രൂപയുടെ ടെന്‍ഡര്‍ കോര്‍പ്പറേഷന്‍ ക്ഷണിച്ചു. അഞ്ച് കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചതില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് പരാതിക്കാരായ കമ്പനിയാണ്. എന്നാല്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത മറ്റൊരു കമ്പനിക്ക് നല്‍കാനായിരുന്നു കോര്‍പ്പറേഷന്റെ നീക്കം.
നാഷണല്‍ മാനുഫാക്ചറിംഗ് കമ്പനി അന്നത്തെ മേയര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പദ്ധതി പാളി. തുടര്‍ന്ന് ഹോള്‍സെയില്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റോറില്‍ നിന്നും സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ടെന്‍ഡര്‍ വിളിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇവിടെ നിന്നും നല്‍കിയ ബില്‍ തുകയേക്കാള്‍ കുറവായിരുന്നു നാഷണല്‍ മാനുഫാക്ചറിംഗ് കമ്പനി നല്‍കിയ ടെന്‍ഡറെന്നാണ് പരാതി.
കോ-ഓപ്പറേറ്റീവ് സ്റോര്‍ ജീവനക്കാരുടെ ഒത്താശയോടെ സ്റോറിന്റെ ബില്‍ വാങ്ങി ഏതോ സ്വകാര്യ കമ്പനിയെ സഹായിക്കാനായിരുന്നു ഈ നീക്കമെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications