ഐടി കേരള 2000 ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : വിവരസാങ്കേതിക വിദ്യാപ്രദര്‍ശനം- ഐടി കേരള 2000 ഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗ് നവംബര്‍ 23 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.
വിവരസാങ്കേതിക രംഗത്ത് കേരളത്തിന് വന്‍ വികസന സാധ്യതകളുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. വിവരസാങ്കേതികരംഗത്ത് കേരളത്തിന് ഇനിയും മുന്നേറാനാകുമെന്നും ഇതിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് എ.പി.ജെ.അബ്ദുള്‍ കലാം പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളം കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്ന് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ്, അരുണസുന്ദര്‍രാജ്, കെ.പി.പി.നമ്പ്യാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications