കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയില്‍
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട കെഎസ്ആര്‍ടിസി മാസം തോറും ഭീമമായ സാമ്പത്തികനഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുക്കുന്നു. 450 കോടിയാണ് കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ള നഷ്ടം. ഈ ഭീമമായ സാമ്പത്തിക പ്രസിസന്ധിക്കിടയില് സര്‍വീസില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് പെന്ഷന് കുടിശികയും മറ്റും നല്കാനാവാതെ കെഎസ്ആര്‍ടിസി വിഷമിക്കുകയാണ്.
98-99 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 72 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായത്. മാസത്തില്‍ 45 കോടി വരുമാനമുള്ള കെഎസ്ആര്‍ടിസിയുടെ ചെലവ് 51 കോടി രൂപയാണ്. ഓരോ മാസവും ആറ് കോടി രൂപ നഷ്ടം സഹിക്കേണ്ടിവരുന്ന കെഎസ്ആര്‍ടിസി അതിജീവനമാര്‍ഗം കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്.
ഓരോ മാസവും പെന്ഷന് നല്കാന് മാത്രം കെഎസ്ആര്‍ടിസിക്ക് നാല് കോടി വേണം. ഇതിനു പുറമെയാണ് പെന്ഷന് കുടിശിക കൊടുത്തുതീര്‍ക്കാനുള്ളത്. പെന്ഷന് കുടിശിക നല്‍കാത്തതിന്റെ പേരില്‍ കെഎസ്ആര്‍ടിസിക്കെതിരെ ഇപ്പോള്‍ തന്നെ കേസുകള്‍ നിലവിലുണ്ട്. പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മുപ്പത് ഹര്‍ജികളാണ് കെഎസ്ആര്‍ടിസിക്കെതിരെ ഇപ്പോള്‍ ഹൈക്കോടതിക്കു മുമ്പിലുള്ളത്. പെന്ഷന് കുടിശിക കൊടുത്തുതീര്ക്കുന്നതിനെ പറ്റി തൊഴിലാളി യൂണിയനുകളുമായി ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കുകയാണ് കോര്പ്പറേഷന് അധികൃതര്‍.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സഹായമൊന്നും നല്‍കാത്തതും കെഎസ്ആര്‍ടിസിയെ ബുദ്ധിമുട്ടിലാക്കുന്നു.