വിഷമദ്യം : അന്വേഷണം ഊര്‍ജ്ജിതമെന്ന് നായനാര്‍
തിരുവനന്തപുരം : വിഷമദ്യ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് നവംബര്‍ 23 വ്യാഴാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.
മണിച്ചനെ പിടികിട്ടാത്തത് പൊലീസിന്റെ പിടിപ്പുകേടല്ല. മണിച്ചന് വയര്‍ലെസ് ഉള്ളത് വലിയ കാര്യമൊന്നുമല്ല. ഇപ്പോള്‍ പലര്‍ക്കും ഇത്തരം സംവിധാനമുണ്ടെന്ന് നായനാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications