Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി തുറമുഖത്ത് കപ്പലിടിച്ചു; വന്‍നഷ്ടം

കൊച്ചി: കൊച്ചി തുറമുഖത്തെ ടാങ്കര്‍ ബര്‍ത്തില്‍ എണ്ണക്കപ്പല്‍ ഇടിച്ച് ഒന്നരക്കോടിയുടെ നഷ്ടം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് വേണ്ടി ഏഴായിരം ടണ്‍ ഫര്‍ണസ് ഓയിലുമായെത്തിയ പ്രതിഭാ കാവേരി എന്ന കപ്പലാണ് നങ്കൂരമിട്ടതിലെ പിഴവ് മൂലം ടാങ്കര്‍ ബര്‍ത്ത് ഇടിച്ചു തകര്‍ത്തത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ കപ്പല്‍ തുറമുഖം വിടാന്‍ അധികൃതര്‍ അനുവദിച്ചില്ല.

പുറംകടലില്‍ നിന്നും സൗത്ത് ടാങ്കര്‍ ബര്‍ത്തിനെത്തിയ കപ്പല്‍ നേരെ നങ്കൂരമിടാനുള്ള ശ്രമത്തിനിടയില്‍ ആംഗുലര്‍ ഹിറ്റിംഗ് നടത്തിയതാണ് ബര്‍ത്ത് തകരാനിടയാക്കിയത്. ചരിഞ്ഞുവന്ന കപ്പല്‍ ശക്തമായിടിച്ച് സൗത്ത് ബര്‍ത്തിലെ ഡോള്‍ഫിന്‍ സെന്ററും 24 തൂണുകളും തകര്‍ന്നു. ഇതേത്തുടര്‍ന്ന് ഇവിടെ എണ്ണക്കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയാതായി.

തുറമുഖ ട്രസ്റ് ചീഫ് എഞ്ചിനീയറുടെ കണക്ക് പ്രകാരം ഒന്നര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഷിപ്പിംഗ് ഏജന്‍സിയായ അത്ലാന്റിക് ഷിപ്പിംഗ് കമ്പനിയില്‍ നിന്നും ഈ തുക ഈടാക്കുമെന്ന് പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഈ തുകയോ പകരം ബാങ്ക് ഗാരന്റിയോ നല്‍കാതെ കപ്പല്‍ തുറമുഖം വിടാന്‍ അനുവദിക്കരുതെന്നാണ് തുറമുഖ ട്രസ്റ് ലഭിച്ചിട്ടുള്ള നിയമോപദേശം. നിശ്ചിത കാലാവധിക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന ബാങ്ക് ഗ്യാരന്റി നല്‍കിയാല്‍ കപ്പല്‍ ഉടന്‍ വിടുമെന്ന് തുറമുഖത്തെ അസിസ്റന്റ് ട്രാഫിക് മാനേജര്‍ പറഞ്ഞു.

മുംബൈയിലെ പ്രതിഭാ ഷിപ്പിംഗ് കമ്പനിയുടേതാണ് പ്രതിഭാ കാവേരി എന്ന എണ്ണക്കപ്പല്‍. ഇടിയുടെ ആഘാതത്തില്‍ കപ്പലിനു ചെറിയ തോതില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

പ്രതിമാസം പതിനഞ്ചോളം എണ്ണക്കപ്പലുകളാണ് തുറമുഖത്തെത്തുന്നത്. ടാങ്കര്‍ ബര്‍ത്ത് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയില്ലെങ്കില്‍ ഈ ഇനത്തില്‍ പോര്‍ട്ടിന് ഭീമമായ നഷ്ടം നേരിടേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+