Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പുക്കുട്ടനെ ദേശാഭിമാനി പിരിച്ചുവിടുന്നു

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിടാന്‍ പാര്‍ട്ടി നേതൃത്വം നടപടികളാരംഭിച്ചു.

കൃത്യവിലോപം ചുമത്തി ഇന്റേണല്‍ എന്‍ക്വയറി നടത്തി തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാണ് തീരുമാനം. ഇതിനായി എന്‍ക്വയറി ഓഫീസറെ നിയമിച്ച് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ദേശാഭിമാനി മാനേജ്മെന്റ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 1998 സപ്തംബര്‍ എട്ടു മുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ജോലിക്കെത്തുന്നില്ലെന്നും ഇത് കൃത്യവിലോപമാണെന്നുമാണ് ദേശാഭിമാനി മാനേജ്മെന്റ് ചുമത്തുന്ന കുറ്റം.

1998 ആഗസ്തില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ആ വര്‍ഷം സപ്തംബര്‍ ഒമ്പതു മുതല്‍ പാര്‍ട്ടി പത്രത്തിലും സഹകരിപ്പിക്കാറില്ല. 1999 നവംബര്‍ വരെ ശമ്പളം നല്കിയിരുന്നു എങ്കിലും അതിനു ശേഷം ശമ്പളവും നിലച്ചു. നിയമപരമായി തൊഴിലില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ലാത്ത തനിക്ക് ശമ്പളക്കുടിശ്ശിക നല്കണമെന്നാവശപ്പെട്ട് അപ്പുക്കുട്ടന്‍ നല്കിയ പരാതി ഇപ്പോള്‍ തൊഴില്‍ കോടതിയുടെ പരിഗണനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+