കുടിവെള്ളത്തിന് വൈപ്പിന്‍ വാസികള്‍ സമരം നടത്തി
കൊച്ചി: വൈപ്പിന്‍കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദ്വീപ് വാസികള്‍ കൊച്ചി നഗരത്തില്‍ സമരം നടത്തി.വിശാല കൊച്ചി കുടിവെള്ള സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു സമരം.
വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ പി.സി.ചാക്കോ ധര്‍ണയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ദ്വീപ് വാസികള്‍ പ്രകടനമായി വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തുമ്പോള്‍ രാവിലെ പതിനൊന്ന് മണി കഴിഞ്ഞിരുന്നെങ്കിലും ജീവനക്കാരില്‍ പലരും ഓഫീസിലെത്തിയിരുന്നില്ല.സമരം അവസാനിപ്പിച്ച് ജനം പിരിഞ്ഞതിന് ശേഷമാണ് ജീവനക്കാര്‍ ഓഫീസിലെത്തിയത്.
മുന്‍ എംഎല്‍എ എ.വി.കെ.ബാബു,സി.എം.ദേവസി,ആന്റണി സജി,പി.ബി.വിനോദ് ,ടി.ആര്‍. ശങ്കരദാസ്,എം.എച്ച് .റഷീദ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.












Click it and Unblock the Notifications