ബുഷ് ഫെഡറല്‍ കോടതിയെ സമീപിച്ചു
വാഷിംഗ്ടണ്‍: ഫ്ലോറിഡാ സുപ്രിം കോടതിവിധിക്കെതിരെ ഫെഡറല്‍ സുപ്രിം കോടതിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജോര്‍ജ് ബുഷ് ഹര്‍ജി നല്കി.
നവംബര്‍ 22 ബുധനാഴ്ചയാണ് ബുഷ് ഫെഡറല്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതില്‍ കൈകൊണ്ട് എണ്ണിയ വോട്ടുകളുടെ എണ്ണവും പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ഫ്ലോറിഡ സുപ്രിം കോടതി വിധിച്ചിരുന്നു.
അല്‍ ഗോറിന്റെ പരാതി പരിഗണിച്ചായിരുന്നു ഫ്ലോറിഡ സുപ്രിം കോടതി ഈ വിധി പ്രഖ്യാപിച്ചത്.ഈ വിധിക്കെതിരെയാണ് ഇപ്പോള്‍ ബുഷ് അമേരിക്കയിലെ പരമാധികാര നീതിപീഠമായ ഫെഡറല്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലെ നാടകീയതക്ക് ഒന്നു കൂടി പിരിമുറുക്കമേറി.
കൈകൊണ്ട് വോട്ടെണ്ണുന്നത് മൂലം ഫലം അന്തിമമായി നീളുകയാണെന്ന് ഹര്‍ജിയില്‍ ബുഷ് ചൂണ്ടിക്കാട്ടി. കൈകൊണ്ടുള്ള വോട്ടെണ്ണല്‍ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകളുടെ എണ്ണത്തില്‍ തന്നെ മാറ്റം വരുത്താനിടയാക്കുന്നു. ഇത് സ്ഥാനാര്‍ഥികളുടെയും വോട്ടര്‍മാരുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.
വോട്ടെണ്ണല്‍ അന്തമില്ലാതെ നീണ്ടുപോകുമ്പോള്‍ സുപ്രിം കോടതി ഇടപെട്ടില്ലെങ്കില്‍ അത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications