ഇന്ത്യയില്‍ കൂടുതല്‍ റം വില്ക്കുന്നത് കേരളത്തില്‍
തിരുവനന്തപുരം: രാജ്യത്ത് റം ഏറ്റവും കൂടുതല്‍ ചെലവാകുന്നത് കേരളത്തില്‍. സംസ്ഥാനത്തെ മദ്യപന്മാര്‍ കഴിഞ്ഞ വര്‍ഷം 33.2 ലക്ഷം കെയ്സ് റം ആണ് കുടിച്ചു തീര്‍ത്തത്. അതിനു മുന്നിലത്തെ വര്‍ഷത്തില്‍ റമ്മിന്റെ ചെലവ് 26.2 ലക്ഷം കെയ്സ് ആയിരുന്നു.
മലയാളികള്‍ക്കിടയില്‍ ബ്രാന്‍ഡിയോട് പ്രിയം പൊതുവേ കുറവാണ്. കേരളത്തിലെ മദ്യപന്മാര്‍ കുറഞ്ഞ ചെലവില്‍ കൂടിയ ഗുണമുള്ള ഉല്പന്നങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് മക്ഡവല്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സിദ്ധാര്‍ത്ഥ പറഞ്ഞു.
മക്ഡവല്‍സിന്റെ ഓള്‍ഡ് കാസ്ക് ആണ് മലയാളി മദ്യപന്മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള റം. സംസ്ഥാനത്ത് 45 ശതമാനമാണ് ഇതിന്റെ വില്പന.












Click it and Unblock the Notifications