ഛോട്ടാ രാജന്‍ രക്ഷപ്പെട്ടു
ബാങ്കോക്ക്: അധോലോക തലവന്‍ ഛോട്ടാ രാജന്‍ തായി പൊലീസിന്റെ പിടിയില്‍ നിന്ന് നവംബര്‍ 24 വെള്ളിയാഴ്ച രക്ഷപ്പെട്ടു.
ബാങ്കോക്കിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജന്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് തായ് പൊലീസ് വെളിപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെ നാലാമത്തെ നിലയില്‍ നിന്ന് ബെഡ് ഷീറ്റുകള്‍ ഉപയോഗിച്ച് രാജന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് തായ് പൊലീസിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതിയായ രാജനെ കൈമാറണമെന്ന് ഇന്ത്യ തായ്ലന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാഫിയാ സംഘങ്ങള്‍ തമ്മിലുള്ളപോരിന്റെ ഭാഗമായി നടന്ന സപ്തംബറില്‍ നടന്ന വെടിവെപ്പില്‍ രാജന് പരിക്കേറ്റിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജനെതിരെ വധശ്രമം നടന്നത്. വധശ്രമത്തില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ട രാജനെ പിന്നീട് തായ്പൊലീസ് കസ്റഡിയിലെടുക്കുകയായിരുന്നു.












Click it and Unblock the Notifications