ശിവസേനക്കാര്‍ വാജ്പേയിയുടെ കോലം കത്തിച്ചു
ദില്ലി: പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വെച്ച് ശിവസേനാ പ്രവര്‍ത്തകര്‍ നവംബര്‍ 24 വെള്ളിയാഴ്ച പ്രധാനമന്ത്രി വാജ്പേയിയുടെ കോലം കത്തിച്ചു. റംസാന്‍ കാലത്ത് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേനാ പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.
നേരത്തെ ശിവസേനാ ദില്ലി യൂണിറ്റ് ചീഫ് ഭഗ്വാന്‍ ഗോയലിന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നിന്നും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനക്കാര്‍ വാജ്പേയിക്കെതിരെ മുദ്രാവാക്യം മുഴക്കി.
പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റേഷനു സമീപത്തു വെച്ച് പൊലീസ് പ്രകടനക്കാരെ തടഞ്ഞു. പ്രകടനക്കാരില്‍ ചിലര്‍ പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോവാന്‍ ശ്രമിച്ചു.
വാജ്പേയി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഗോയല്‍ ശിവസേനാ തലവന്‍ ബാല്‍ താക്കറെയോട് ആവശ്യപ്പെട്ടു. അതേ സമയം വാജ്പേയിയുമായി ചര്‍ച്ച നടത്താന്‍ ശിവസേന ഒരു സംഘത്തെ അയക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications