67 ലക്ഷത്തിന്റെ തട്ടിപ്പ്: നാല് സ്ത്രീകള്‍ അറസ്റില്‍
കണ്ണൂര്‍: പഴയങ്ങാടി എക്സ് സര്‍വീസ്മെന്‍ സഹകരണ സൊസൈറ്റിയില്‍ 67 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ നാല് സ്ത്രീകളെ പൊലീസ് അറസ്റ് ചെയ്തു.
പഴയങ്ങാടിയിലെ എസ്.എ.മുല്ലബി (41), എരിപുരത്തെ അസ്മ (28), ഏഴോം സഹോദരികളായ കിഴക്കപുരയില്‍ വീട്ടിലെ കെ.പി.നഫീസ (34), ആത്തീമ (25) എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് 45 കേസുകളാണുള്ളത്. ഈ കേസുകളില്‍ 46 പ്രതികളുണ്ട്. ബാങ്കില്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇത്രയും കേസുകള്‍ രജിസ്റര്‍ ചെയ്യുന്നത് അപൂര്‍വസംഭവമാണ്.
കേസിലെ ഒന്നാം പ്രതിയായ സൊസൈറ്റി ഓണററി സെക്രട്ടറി ശ്രീധരന്‍ നമ്പ്യാര്‍ തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. 45 കേസുകളിലും ശ്രീധരന്‍ നമ്പ്യാര്‍ പ്രതിയാണ്.
പണയം വെക്കാതെയും മറ്റും ലോണ്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തനം നടത്തിയ സൊസൈറ്റിയില്‍ അപ്രൈസര്‍ ഉണ്ടായിരുന്നില്ല. പ്രതികള്‍ പലപ്പോഴായി ലോണെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ലോണെടുക്കാന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പലതും ലംഘിച്ചിരുന്നു.
സഹകരണവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് തട്ടിപ്പ് ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications