ടൈറ്റാനിയം വീണ്ടും തുറക്കും
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി നവംബര്‍ 28 ചൊവാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.
നവംബര്‍ 24 വെള്ളിയാഴ്ച വ്യവസായമന്ത്രി സുശീലാ ഗോപാലന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഫാക്ടറി വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ ധാരണയായത്.
മാനേജ്മെന്റ് പ്രതിനിധികളും ചില എംഎല്‍എമാരും നാട്ടുകാരുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ഒത്തുതീര്‍പ്പ് തീരുമാനം ഉണ്ടാവുകയായിരുന്നു. മലിനീകരണം തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.നാട്ടുകാര്‍ക്ക് ജോലിസംവരണം നല്‍കുന്നതിനെ കുറിച്ച് ഒരു റിട്ട. ജഡ്ജിയെ കൊണ്ട് പഠനം നടത്തിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.












Click it and Unblock the Notifications