ടിവി കേബിളിലൂടെ ഇന്റര്‍നെറ്റ് ജനവരി മുതല്‍
തിരുവനന്തപുരം : ടിവി കേബിളിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഏഷ്യാനെറ്റിന്റെ പദ്ധതി ജനവരിയില്‍ എറണാകുളത്ത് ആരംഭിക്കും.
കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏഷ്യാനെറ്റിന്റെ വരിക്കാര്‍ക്ക് ടിവിയിലൂടെയും കമ്പ്യൂട്ടറിലൂടെയും കണക്ഷന്‍ നല്‍കും. ഇതിന് പ്രതിമാസം 880 രൂപ അടച്ചാല്‍ മതിയാകുമെന്ന് ഇന്റര്‍നെറ്റ് കണക്ഷന്റെ ചുമതല വഹിക്കുന്ന ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ ജി.പി.ബിജു അറിയിച്ചു.
കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍ക്ക് ടിവിയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന് 7,500 രൂപ വിലയുള്ള സെറ്റ് ടോപ് ബോക്സ് ഘടിപ്പിച്ചാല്‍ മതിയാകും. നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ടെലിഫോണ്‍ മോഡത്തിന് പകരം കേബിള്‍ മോഡം ഉപയോഗിക്കുകയും ഈതര്‍നെറ്റ് കാര്‍ഡ് എന്ന സംവിധാനം കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുകയും വേണം. ഇതിന് 14,000 രൂപ ചെലവ് വരും.
ഇപ്പോള്‍ ടെലിഫോണ്‍ കേബിളിലൂടെയുള്ള നെറ്റ് കണക്ഷന്‍ വളരെ വേഗത കുറഞ്ഞതാണെന്ന് പരാതിയുണ്ട്. കേബിളിലൂടെയുള്ള കണക്ഷന്‍ വേഗത കൂടിയതായിരിക്കുമെന്ന് ഏഷ്യാനെറ്റ് അവകാശപ്പെടുന്നു.












Click it and Unblock the Notifications