മുല്ലപ്പെരിയാര്‍ പരീക്ഷണം അവസാനിച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ ബേബി ഡാമിന്റെ ബലം പരിശോധിക്കുന്നതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ നവംബര്‍ 23 വ്യാഴാഴ്ച അവസാനിച്ചു.
സെന്‍ട്രല്‍ സോയില്‍ മെക്കാനിക്സ് റിസര്‍ച്ച് സ്റേഷനിലെ ചീഫ് റിസര്‍ച്ച് ഓഫീസര്‍ എസ്.എസ്.ബ്രാര്‍, കേന്ദ്ര ജല കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എല്‍.ത്രിപാഠി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പഠനം നടത്തിയത്.
പരീക്ഷണങ്ങളില്‍ ഇതുവരെ കേരള ജലസേചന വകുപ്പ് സഹകരിച്ചിട്ടില്ല. കേന്ദ്രസംഘമെത്തിയ ശേഷം ഡാം സൈറ്റില്‍ രണ്ടോ മൂന്നോ തവണ മാത്രമേ കേരള ഉദ്യോഗസ്ഥര്‍ എത്തിയുള്ളൂ. തമിഴ്നാട്ടിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരീക്ഷണസ്ഥലത്ത് മുഴുവന്‍ സമയവും ഉണ്ടായിരുന്നു.
വിദഗ്ദ്ധസംഘം കേരളത്തോട് പക്ഷപാതപരമായി പെരുമാറിയെന്ന് ഇതിനകം തന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തിയ വാര്‍ത്താലേഖകര്‍ക്ക് ഡാമില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള മാധ്യമങ്ങള്‍ക്ക് പരീക്ഷണങ്ങള്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാന്‍ അനുമതി നല്കി.
വിദഗ്ദ്ധ സമിതികള്‍ പക്ഷക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ച് കുമളിയിലെ ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. നവംബര്‍ 22 ബുധനാഴ്ച കുമളിയില്‍ ചേര്‍ന്ന യോഗം മുല്ലപ്പെരിയാര്‍ പരിസ്ഥിതി സംരക്ഷണ സമിതി എന്ന സംഘടനയ്ക്കു രൂപം നല്കി. സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications