മുല്ലപ്പെരിയാര്‍: വിദഗ്ധ സംഘം തിരിച്ചുപോയി
കുമളി: മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധന നടത്തിയ വിദഗ്ധ സംഘം നവംബര്‍ 24 വെള്ളിയാഴ്ച ദില്ലിയിലേക്ക് തിരിച്ചുപോയി. ഡിസംബര്‍ 15ന് സംഘം കേന്ദ്ര ജലകമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഘം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നു കൊണ്ടുപോയ മണ്ണും മറ്റും ലാബ് ടെസ്റിന് വിധേയമാക്കിയതിനു ശേഷം മാത്രമേ പരിശോധനയിലെ കണ്ടെത്തലുകളെ കുറിച്ച് പറയാനാവൂ എന്ന് വിദഗ്ധ സംഘത്തലവന്‍ എസ്.എസ്.ബ്രാര്‍ പറഞ്ഞു.
സംഘത്തിലെ രണ്ടംഗങ്ങളൊഴികെ മറ്റുള്ളവര്‍ രാവിലെ തന്നെ ദില്ലിയിലേക്ക് പോയിരുന്നു. അവശേഷിച്ച രണ്ടംഗങ്ങള്‍ അന്തിമഘട്ട പരിശോധനക്കു ശേഷം ദില്ലിയിലേക്ക് തിരിച്ചു.
സംഘം ദില്ലിയിലേക്ക് മടങ്ങിയതിനു ശേഷം ഡാമിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിനെതിരെ കുമളിയില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.












Click it and Unblock the Notifications