സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് ജോലി നല്‍കി
തിരുവനന്തപുരം: സൂര്യനെല്ലിയിലെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നവംബര്‍ 24 വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കി.
ഇടുക്കി ജില്ലയിലെ ദേവികുളത്ത് വില്പനനികുതി അസിസ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ മെസഞ്ചര്‍ ആയിട്ടാണ് നിയമനം.
പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഒക്ടോബര്‍ 25ന് അറിയിച്ചിരുന്നു. ഇത് പ്രത്യേക പ്രശ്നമായി പരിഗണിക്കണമെന്നും പെണ്‍കുട്ടിക്കായി ഒരു തസ്തിക ഉണ്ടാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ജോലി നല്‍കിയത്.












Click it and Unblock the Notifications