പ്ലസ് ടു: സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് കോടതി
കൊച്ചി: 386 സ്കൂളുകളില്‍ പ്ലസ് ടു അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെന്നും നവംബര്‍ 24 വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ജഡ്ജി വി.ശിവരാജന്‍ പറഞ്ഞു.
പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിഷ്കര്‍ഷിച്ച ചട്ടങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
പ്ലസ് ടു സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള സ്കൂളുകളുണ്ടായിട്ടും സര്‍ക്കാര്‍ അവയില്‍ പലതിനെയും പരിഗണിച്ചില്ല. ഇത് ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ ചില സ്കൂളുകളില്‍ അനുവദിച്ച കൂടുതല്‍ ബാച്ചുകള്‍ ആവശ്യമില്ലെങ്കില്‍ പിന്‍വലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications