Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനഞ്ചുകാരിയെ പീഡിപ്പിച്ച അഞ്ചംഗസംഘം പിടിയില്‍

കൊച്ചി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അഞ്ചു പേര്‍ പൊലീസ് പിടിയിലായി.രാജേഷ്,സുരേഷ്,രാജു,അനസ്,സജീവന്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റിലായത്.

മട്ടാഞ്ചേരി അസിസ്റന്റ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍,പള്ളുരുത്തി സിഐ ആര്‍.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.തോപ്പും പടിയില്‍ അമൃതകുടീരം എന്ന കോളനിയില്‍ നിന്ന് പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടിയെ നവംബര്‍ 11 മുതല്‍ കാണാതായി.ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ തോപ്പുംപടി പൊലീസ് സ്റേഷനില്‍ പരാതി നല്കിയിരുന്നു.

പൊലീസ് അന്വേഷണത്തിലാണ് ലൈംഗികപീഡനക്കേസ് പുറത്തുവന്നത്.കേസിലെ ഒന്നാംപ്രതിയായ തങ്കച്ചന്‍ പെണ്‍കുട്ടിയെ അമൃതകുടീരം കോളനിയിലെ വീട്ടില്‍ നിന്നും മാരുതി വാനില്‍ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു.തുടര്‍ന്ന് തങ്കച്ചന്‍ പള്ളുരുത്തി,എറണാകുളം,ചോറ്റാനിക്കര,മാലിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവയ്ക്കുകയായിരുന്നു.തങ്കച്ചന്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+