മണിച്ചന്റെ ജോലിക്കാരുടെ വീട്ടില്‍ സ്പിരിറ്റ് ടാങ്ക്
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ ചിറയിന്‍കീഴിലെ വീടിന് തൊട്ടടുത്തുള്ള ജോലിക്കാരുടെ വീട്ടില്‍ നിന്നും രണ്ട് സ്പിരിറ്റ് ടാങ്കുകള്‍ പൊലീസ് കണ്ടെത്തി. വീട്ടിന്റെ അസ്ഥിവാരത്തിന് അടിയിലാണ് ടാങ്കുകള്‍ കണ്ടെത്തിയത്.
അയ്യായിരം ലിറ്റര്‍ സ്പിരിറ്റ് വീതം നിറക്കാവുന്ന ടാങ്കുകളാണ് കണ്ടെത്തിയത്. സ്പിരിറ്റ് നീക്കം ചെയ്ത ടാങ്കുകളിലുണ്ടായിരുന്ന ദ്രാവകം പരിശോധനക്കയച്ചു. ടാങ്കുകളില്‍ നിന്ന് വീട്ടിലെ പല ഭാഗങ്ങളിലേക്കായി പൈപ്പ് ലൈനും കണ്ടെത്തി.
ഐജീ സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നവംബര്‍ 24 വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്. ജോലിക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ടാങ്കിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.












Click it and Unblock the Notifications