ക്രമക്കേട്: 22 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: സോള്‍വെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ക്രമക്കേടുകള്‍ കാണിച്ചതിന് ഒരു ഡെപ്യൂട്ടി കളക്ടറടക്കം 22 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ക്കു പുറമെ ചില തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയുമാണ് നവംബര്‍ 24 വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്.
ഭൂമിയുടെ യഥാര്‍ഥവിലയേക്കാള്‍ കൂടുതല്‍ വിലകാണിച്ച് ചില ഭൂവുടമകള്‍ക്ക് സോള്‍വെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ളകുറ്റം. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ജോലി ചെയ്യുന്നവരാണ് ഈ ഉദ്യോഗസ്ഥര്‍.
ലാന്റ് റവന്യു കമ്മിഷണറുടെ ശുപാര്‍ശ പ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്.












Click it and Unblock the Notifications