കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ഇന്ത്യക്കാര്‍ക്ക് എസ്ബിഐയുടെ ഗ്ലോബല്‍ കാര്‍ഡ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ലോകത്ത് എവിടെ നിന്നും വിദേശ കറന്‍സി പിന്‍വലിക്കാവുന്ന ഗ്ലോബല്‍ കാര്‍ഡ് സംവിധാനം സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തും. എസ്ബിഐ ചെയര്‍മാന്‍ ജാനകി വല്ലഭ് അറിയിച്ചതാണ് ഇക്കാര്യം.

ബാങ്കില്‍ നിക്ഷേപമുള്ള എല്ലാ വിദേശ ഇന്ത്യക്കാര്‍ക്കും ഗ്ലോബല്‍ കാര്‍ഡ് ഉടന്‍ നല്‍കുമെന്ന് ജാനകി വല്ലഭ് പറഞ്ഞു.

എസ്ബിഐയുടെ കേരളാസര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനത്തിന് മുന്നോടിയായി നവംബര്‍ 25 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ജാനകി വല്ലഭ്. ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്നവര്‍ക്കായി വായ്പ പദ്ധതി തല്‍ക്കാലമില്ല. എന്നാല്‍ ഇതിനായി ആവശ്യമുയരുകയാണെങ്കില്‍ പരിഗണിക്കുമെന്ന് ജാനകി വല്ലഭ് വ്യക്തമാക്കി.

എസ്ബിഐയുടെ ഇന്ത്യാ മില്ലെനിയം ബോണ്ടിന്റെ 60 ശതമാനവും വിറ്റഴിഞ്ഞത് ഗള്‍ഫ് രാജ്യങ്ങളിലായിരുന്നുവെന്ന് എസ്ബിഐ ചെയര്‍മാന്‍ ജാനകി വല്ലഭ് അറിയിച്ചു.വിദേശമലയാളികളാണ് ബോണ്ട് വാങ്ങിയവരില്‍ കൂടുതലുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ മില്ലെനിയം ബോണ്ടിലൂടെ ഇതുവരെ 26,000 കോടി രൂപ ബാങ്ക് സമാഹരിച്ചു. കേരളത്തില്‍ ബാങ്കിന്റെ ഇടപാടുകാരില്‍ പകുതിയോളം വരുന്ന വിദേശ മലയാളികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്നും ജാനകി വല്ലഭ് അറിയിച്ചു.

സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളാ സര്‍ക്കിള്‍ ഓഫീസ് നവംബര്‍ 25 ശനിയാഴ്ച കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലുള്ള എസ്ബിഐയുടെ 228 ശാഖകളും 15 എക്സ്റ്റന്‍ഷന്‍ സെന്ററുകളും തിരുവനന്തപുരം ആസ്ഥാനമായുള്ള സര്‍ക്കിളിന്റെ പരിധിയില്‍ വരും. സര്‍ക്കിള്‍ ഓഫീസ് വരുന്നതോടെ ബാങ്ക് കേരളത്തില്‍ നല്‍കുന്ന വായ്പയുടെ അനുപാതം 50 ശതമാനം കണ്ട് വര്‍ദ്ധിക്കുമെന്ന് ജാനകി വല്ലഭ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X