വെടിനിര്‍ത്തല്‍ പ്രശ്നം ഇനി ഉന്നയിക്കില്ലെന്ന് ശിവസേന
മുംബൈ: ജമ്മു കശ്മീരിലെ വെടിനിര്‍ത്തല്‍ പ്രശ്നം ഇനി പാര്‍ലമെന്റില്‍ ഉന്നയിക്കില്ലെന്ന് പ്രധാനമന്ത്രി വാജ്പേയിയെ അറിയിച്ചിട്ടുണ്ടെന്ന് ശിവസേനാ വൃത്തങ്ങള്‍ പറഞ്ഞു.
നവംബര്‍ 24 വ്യാഴാഴ്ച വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തിയ ശിവസേനാ നേതാക്കളുടെ സംഘം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടുള്ള പാര്‍ട്ടി തലവന്‍ ബാല്‍ താക്കറെയുടെ വിയോജിപ്പ് വാജ്പേയിയെ അറിയിക്കുകയും ചെയ്തു. എങ്കിലും പാര്‍ലമെന്റില്‍ പ്രശ്നം മിക്കവാറും ഇനി ഉന്നിയിക്കില്ലെന്ന് വാജ്പേയിക്ക് ഉറപ്പുനല്‍കുകയും ചെയ്തുവെന്ന് സംഘത്തിലുണ്ടായിരുന്ന ഒരു നേതാവ് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.
വാജ്പേയി സര്‍ക്കാരിനുള്ള പിന്തുണ ശിവസേന പിന്‍വലിക്കില്ലെന്നും നേതാവ് വ്യക്തമാക്കി.
കേന്ദ്രവന്‍വ്യവസായമന്ത്രി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലാണ് സംഘം വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തിയത്. സുപ്രധാന പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായ ശിവസേനയോട് കൂടിയാലോചിക്കുന്നില്ലെന്ന് സംഘം പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു.


Click it and Unblock the Notifications