വീരപ്പനെ പിടിക്കാന്‍ ഏകീകൃത കമാന്റ്
ചെന്നൈ: വീരപ്പനെ പിടികൂടാന്‍ കര്‍ണാടക, തമിഴ്നാട് പൊലീസ് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. രണ്ട് സംസ്ഥാനത്തെയും പ്രത്യേക ദൗത്യസേനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഇരുസംസ്ഥാനങ്ങളും തീരുമാനിച്ചു.
നവംബര്‍ 25 ശനിയാഴ്ച ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഒരു ഏകീകൃത കമാന്റിന്റെ കീഴിലായിരിക്കും ഇനി ദൗത്യസേനകള്‍ പ്രവര്‍ത്തിക്കുക. കമാന്റിന് ഐജി പി.വി.ബാലചന്ദ്രന്‍ നേതൃത്വം നല്‍കും.
വീരപ്പനെ പിടികൂടാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്ന് ഈയിടെയുണ്ടായ അനുഭവങ്ങള്‍ തങ്ങളെ പഠിപ്പിക്കുകയായിരുന്നുവെന്ന് കര്‍ണാട ഡിജിപ സി.ദിനകര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വീരപ്പനെ പിടികൂടാനുള്ള നീക്കത്തില്‍ കമാന്റോകളെയും ആധുനിക ആയുധങ്ങളും ഉപകരണങ്ങളും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications