ടെമ്പോ ഇടിച്ച് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു
ചേര്‍ത്തല : ടെമ്പോ ഇടിച്ച് ചേര്‍ത്തല എസ് എന്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരണമടഞ്ഞു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.
പഴമ്പള്ളിക്കാവ് കോളനിയില്‍ പരേതനായ മാധവന്റെ മകള്‍ പ്രിയ (18), തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ അശ്വതിയില്‍ പരമേശ്വരന്റെ മകള്‍ വീണ (21), 11-ാം വാര്‍ഡില്‍ പുരുഷോത്തമന്‍ കര്‍ത്തായുടെ മകള്‍ ശ്രീദേവി (20) എന്നിവരാണ് മരിച്ചത്.
നവംബര്‍ 24 വെള്ളിയാഴ്ചയാണ് ദേശീയപാതയില്‍ തുറവൂര്‍ പഞ്ചായത്ത് ആഫീസിന് സമീപം ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിനികളെ നിയന്ത്രണം വിട്ട് വന്ന ടെമ്പോ ഇടിച്ച് തെറിപ്പിച്ചത്.
പ്ലാക്കില്‍ ചന്ദ്രന്റെ മകള്‍ ആഗ്നസ് (18), വാളത്തുപറമ്പില്‍ ശശിധരന്റെ മകള്‍ ജയമോള്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ പിജിഡിസിഎ വിദ്യാര്‍ത്ഥിനിയാണ്. പ്രിയ ഒന്നാം വര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയും ശ്രീദേവി മൂന്നാം വര്‍ഷ ബിഎ മലയാളം വിദ്യാര്‍ത്ഥിനിയുമാണ്.
അപകടമുണ്ടായ ഉടന്‍ ടെമ്പോയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. കുത്തിയതോട് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications