സര്‍ക്കാര്‍ രാജി വെക്കണം: ആന്റണി
തിരുവനന്തപുരം: 386 സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു.
ഭരണഘടനയോട് ബഹുമാനമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജി വെക്കണം. മുഖ്യമന്ത്രിയടങ്ങുന്ന സമിതിയാണ് പ്ലസ് ടു സ്കൂളുകളുടെ അന്തിമ ലിസ്റിന് അംഗീകാരം നല്കിയെന്നതിരിക്കെ സര്‍ക്കാര്‍ രാജിവെച്ചൊഴിയുകയാണ് വേണ്ടത്. ആന്റണി പറഞ്ഞു. നവംബര്‍ 25 ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
ഇത് രണ്ടാമത്തെ തവണയാണ് ഹൈക്കോടതി പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. പ്രശ്നത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് ശരിയാണെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്.
മദ്യദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് അന്വേഷണ സംഘങ്ങളെ നിയോഗിച്ചത് അന്വേഷണത്തെ നിര്‍വീര്യമാക്കാന്‍ വേണ്ടിയാണ്. അന്വേഷണത്തില്‍ ആദ്യം കാണിച്ച ആവേശം ഇപ്പോള്‍ കാണുന്നില്ലെന്നും ആന്റണി ആരോപിച്ചു.












Click it and Unblock the Notifications