ലേഖത്തമ്പുരാട്ടിക്ക് പെണ്‍കുഞ്ഞ്
തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ഒരു അംഗം കൂടി. രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട ലേഖത്തമ്പുരാട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
നവംബര്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ചോതി നക്ഷത്രത്തിലാണ് കുഞ്ഞിന്റെ ജനനം. ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ വച്ചാണ് പ്രസവം നടന്നത്.
കേരളവര്‍മ്മയുടെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ അംബികയുടെയും മകളാണ് ലേഖ. കൊച്ചി രാജകുടുംബത്തിലെ അനൂപ്കുമാര്‍ വര്‍മ്മയാണ് ഭര്‍ത്താവ്. 1994ല്‍ ഗൗരി പാര്‍വതിഭായിയാണ് ലേഖയെ തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് ദത്തെടുത്തത്.












Click it and Unblock the Notifications