എംഎല്‍എയുടെ പ്രസംഗവേദിക്ക് നേരെ ബോംബേറ്
മട്ടന്നൂര്‍ : കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംഎല്‍എ പ്രസംഗിക്കാനിരുന്ന വേദിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ എന്ന് കരുതപ്പെടുന്നവര്‍ ബോംബെറിഞ്ഞു.
നവംബര്‍ 24 വെള്ളിയാഴ്ചയാണ് ഒരു സംഘം അക്രമികള്‍ മട്ടന്നൂരില്‍ തയ്യാറാക്കിയ വേദിക്ക് നേരെ ആക്രമണം നടത്തിയത്. വേദിയിലുണ്ടായിരുന്ന കസേരകളും മൈക്കും അക്രമികള്‍ നശിപ്പിച്ചു. മട്ടന്നൂര്‍ ബസ് സ്റാന്‍ഡിലും സംഘം ബോംബെറിഞ്ഞു. പരിഭ്രാന്തരായ ജനക്കൂട്ടം നാലുപാടും പരക്കം പാഞ്ഞു. പൊലീസെത്തിയിട്ടും വടിയും കല്ലുമായി സംഘം അക്രമം തുടര്‍ന്നു. മണിക്കൂറുകളോളം മട്ടന്നൂര്‍ ടൗണില്‍ ഭീകരാന്തരീക്ഷമായിരുന്നു.
നാല്പാടി വധക്കേസ് വിധിക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചിരുന്നത്. സിപിഎംകാര്‍ അലങ്കോലപ്പെടുത്തിയ പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications