കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഐ ടി മേള ഇനി മേല്‍ എല്ലാ വര്‍ഷവും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള ഐ ടി മേള ഇനി മുതല്‍ എല്ലാ വര്‍ഷവും നടത്തും. വിവരസാങ്കേതികവിദ്യാ രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒന്നാമത്തെ ഐ ടി മേളയുടെ വിജയമാണ് മേള എല്ലാ വര്‍ഷവും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രചോദനമായത്. നേരത്തേ രണ്ടു വര്‍ഷത്തിലൊരിക്കല്‍ മേള നടത്താനായിരുന്നു തീരുമാനം.

മേള വന്‍വിജയമായതായി സംസ്ഥാനവിവരസാങ്കേേതിക വിദ്യാ വകുപ്പ് സെക്രട്ടറി അരുണാസുന്ദര്‍രാജന്‍ ഇന്ത്യാഇന്‍ഫോയോടു പറഞ്ഞു.

പ്രദര്‍ശനത്തോടുള്ള വ്യവസായ സംരംഭകരുടെ പ്രതികരണം പ്രതീക്ഷിച്ചതിലും മെച്ചമായതായി ഐ ടി സെക്രട്ടറി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 150 -ഓളം കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ആദ്യ ദിവസമായ നവംബര്‍ 23 വ്യാഴാഴ്ച തന്നെ 2000 ല്‍ അധികം വ്യാവസായിക സന്ദര്‍ശകരും 10,000 ല്‍ അധികം സാധാരണ സന്ദര്‍ശകരും പ്രദര്‍ശനത്തിനെത്തിയിരുന്നു.

ഈ പ്രതികരണമാണ് മേള എല്ലാ വര്‍ഷവും നടത്താനുള്ള തീരുമാനത്തിന് പ്രചോദനമായത്. കര്‍ണാടകത്തിനു ശേഷം വിവരസാങ്കേതിക രംഗത്ത് ഇത്തരമൊരു പ്രദര്‍ശനമൊരുക്കിയ ഏക സംസ്ഥാനം കേരളമാണ്.

മേളയ്ക്കെത്തിയ കമ്പനി പ്രതിനിധികള്‍ക്കും വിവരസാങ്കേതികരംഗത്ത് സംസ്ഥാനത്തിന്റെ സാധ്യതകളെപ്പറ്റി ശുഭ പ്രതീക്ഷയാണുള്ളത്. ഐ ടി കമ്പനികളുടെ സ്വപ്നഭൂമിയായി കേരളം മാറാന്‍ അധിക സമയം എടുക്കില്ലെന്ന പ്രതീക്ഷയിലാണ് ജി ഡി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി ഡി ആര്‍ കൃഷ്ണ.

കേരളത്തെ വിവരസാങ്കേതിക പറുദീസയായി വളര്‍ത്തിയെടുക്കാന്‍ ഭരണനേതൃത്വം ഇച്ഛാശക്തി പ്രകടമാക്കണമെന്ന് ടാറ്റാ കള്‍സണ്‍ട്ടന്‍സി സര്‍വീസ് റീജണല്‍ മാനേജര്‍ വി. ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഇടാനുള്ള പദ്ധതിക്ക് സംസ്ഥാനം എത്രയും വേഗം അനുമതി നല്‍കണമെന്ന് എ.വെങ്കട്ട് ( ജി ഡി സോഫ്റ്റ്ടെക് ) ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ വേഗം ഉയര്‍ത്തലാണ് കേരളത്തിന്റെ ഐ ടി രംഗത്തെ പുരോഗതിയെ നിയന്ത്രിക്കുന്ന മറ്റൊരു പ്രധാന ഘടകമെന്നും വ്യവസായ സംരംഭകര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X