കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണരംഗത്തേക്ക്
തിരുവനന്തപുരം : പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണരംഗത്തേക്ക്. ചെറുകിട ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് വില കുറഞ്ഞ മോഡലുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഇന്റര്‍നെറ്റ് കണക്ഷന് സജ്ജമായ മോഡവും സിഡി ഡ്രൈവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ക്ക് 30,000 രൂപ മുതല്‍ 43,500 രൂപ വരെയായിരിക്കും വിലനിലവാരം. എറണാകുളത്താണ് കെല്‍ട്രോണ്‍ കമ്പ്യൂട്ടറുകള്‍ ആദ്യമായി വിപണിയിലിറക്കുന്നത്.
അരൂരിലുള്ള കെല്‍ട്രോണ്‍ പ്ലാന്റിലായിരിക്കും നിര്‍മ്മാണം നടക്കുക എന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അജയകുമാര്‍ അറിയിച്ചു. വില കുറഞ്ഞ മോഡലുകളില്‍ സൈറിക്സ് 226 ചിപ്പാണ് ഉപയോഗിക്കുന്നത്. പെന്റിയം രണ്ടും സെലിറോണും അടങ്ങിയ മോഡലുകളും കമ്പനി നിര്‍മ്മിക്കും.
നഷ്ടത്തിലേക്ക് നീങ്ങുന്ന കമ്പനിയെ രക്ഷിക്കാന്‍ വിവരസാങ്കേതിക വിപ്ലവത്തില്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായം സഹായകമാകുമെന്നാണ് കെല്‍ട്രോണ്‍ അധികൃതരുടെ പ്രതീക്ഷ.












Click it and Unblock the Notifications