തളിവിഷ്ണുക്ഷേത്രം വികസനം: നാളെ തറക്കല്ലിടും
കോഴിക്കോട്: അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിന്റെ വികസനപദ്ധതികള്‍ക്ക് തിരുവിതാംകൂര്‍ മഹാറാണി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നവംബര്‍ 26 ഞായറാഴ്ച തറക്കല്ലിടും. അയ്യപ്പക്ഷേത്രത്തിനും തമ്പുരാട്ടി തറക്കല്ലിടും.
ഏകദേശം ഒന്നര കോടി ചെലവ് വരുന്ന വികസനപദ്ധതികളാണ് ക്ഷേത്രത്തില്‍ നടത്തുന്നത്. ക്ഷേത്രഗോപുരം ഓഫീസ്, അഗ്രാശാല, അതിഥി മന്ദിരം, ക്ഷേത്രക്കുളം എന്നിവയാണ് വികസനപദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ ജസ്റിസ് വി.ബാലകൃഷ്ണന്‍ ഏറാടി, ഡോ.സി.കെ.രാമചന്ദ്രന്‍ എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications