അയോധ്യ : വിഎച്ച്പി സേനയുണ്ടാക്കുന്നു
ഹൈദരാബാദ് : അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ വിശ്വഹിന്ദുപരിഷത്ത് ദേശീയതലത്തില്‍ ആറു ലക്ഷം പേരുടെ സേനയുണ്ടാക്കുന്നു.
നവംബര്‍ 26 ഞായറാഴ്ച വിഎച്ച്പി പ്രസിഡന്റ് അശോക് സിംഗാള്‍ അറിയിച്ചതാണ് ഇക്കാര്യം. ബലപ്രയോഗത്തില്‍ കൂടി മാത്രമേ രാമക്ഷേത്രം നിര്‍മ്മിക്കാനാവൂ എന്ന് അശോക് സിംഗാള്‍ പറഞ്ഞു.
ക്ഷേത്രം പണി ഇനിയും വൈകിക്കാനാവില്ല. ഇക്കാര്യത്തില്‍ മറ്റാരുടെയും സഹായം വിഎച്ച്പിക്ക് ആവശ്യമില്ലെന്ന് ബിജെപിയെ ഉദ്ദ്യേശിച്ചുകൊണ്ട് സിംഗാള്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഓരോ ഗ്രാമത്തിലും മുക്കിലും മൂലയിലും കര്‍സേവകരുണ്ടാവും. എപ്പോഴും തയ്യാറായിരിക്കാന്‍ സിംഗാള്‍ കര്‍സേവകരോട് ആവശ്യപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ത്തതു പോലുള്ള ഒരു മുന്നേറ്റം അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനും ആവശ്യമാണെന്ന് സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications