പ്ലസ് ടു : വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: ഈ വര്‍ഷം സ്കൂളുകളില്‍ പ്ലസ് ടു അനുവദിച്ചത് ഭരണഘടനാ വിരുദ്ധമായാണെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും.
നവംബര്‍ 26 ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചതാണിത്.
പ്ലസ് ടു അനുവദിക്കാനുള്ള തീരുമാനത്തിനെതിരായ കോടതിവിധി സ്വാഭാവിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കോടതിവിധികള്‍ സാധാരണമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
കോടതി സര്‍ക്കാര്‍ ഉത്തരവുകളില്‍ മാറ്റം വരുത്തുമ്പോള്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷനേതാവ് എ കെ ആന്റണിയുടെ ആവശ്യം ബാലിശമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications