കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ സിസിയില്‍ ടെലിമെഡിസിന്‍സംവിധാനം വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : അര്‍ബുദത്തെകുറിച്ച് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കുമുള്ളസംശയങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മറുപടി നല്‍കുന്ന ടെലിമെഡിസിന്‍ സംവിധാനത്തിന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തുടക്കംകുറിക്കുന്നു.

ആതുരസേവനം വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്റനെറ്റില്‍ ഇത്തരമൊരു വെബ്സൈറ്റ് തുടങ്ങുന്നതെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.എം.കൃഷ്ണന്‍നായര്‍ അറിയിച്ചു. ഐടി കേരള 2000ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു സെമിനാറില്‍ നവംബര്‍ 25 ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ ഗര്‍ഭാശയ അര്‍ബുദം കേരളത്തില്‍ വളരെ കൂടുതലാണ്. ടെലിമെഡിസിന്‍ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് വഴി ചികിത്സാനിര്‍ദേശങ്ങള്‍ നല്കുന്ന സംവിധാനത്തിലൂടെ രോഗം നേരത്തെ കണ്ടു പിടിക്കാനും മരണനിരക്ക് കുറയ്ക്കാനും കഴിയുമെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ മാത്രമേ ടെലിമെഡിസിന്‍ കൂടുതല്‍ ഗുണകരമാവുകയുള്ളു എന്ന് സെമിനാറില്‍ സംസാരിച്ച അപ്പോളോ ഹോസ്പിറ്റലിലെ സംഗീത റെഡ്ഡി പറഞ്ഞു. ഓണ്‍ലൈന്‍ ടെലിമെഡിസിന്‍ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജേഷ് ഝായും സെമിനാറില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X