സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു
തൃശ്ശൂര്‍: സിപിഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സിലംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ പി.കെ.കൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
കൃഷ്ണന്റെ ഭാര്യയും സിപിഐ തൃശ്ശൂര്‍ വെസ്റ് ലോക്കല്‍ കമ്മിറ്റിയംഗവും മഹിളാ സംഘം തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഭാരതി കൃഷ്ണനും രാജിവെച്ചിട്ടുണ്ട്. ഇരുവരും സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സിപിഐയുടെ വലതുപക്ഷ വ്യതിയാനം ദില്ലി പ്ലീനത്തില്‍ കൂടുതല്‍ വ്യക്തമായതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാനുള്ള ആശയം പ്ലീനത്തില്‍ വ്യക്തമായി പ്രതിഫലിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications