ഹജ്ജ് വിമാനക്കൂലി വിദേശനാണ്യത്തില്‍ നല്‍കണം
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ വിമാനക്കൂലിയും ചെലവിനുള്ള പണവും വിദേശനാണ്യത്തില്‍ നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
ബോംബെയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കാണ് തുക ഡ്രാഫ്റ്റ് ആയി അയക്കേണ്ടത്.
വിമാനയാത്രക്കൂലിയായി 12,000 രൂപയാണ് നല്‍കേണ്ടത്.
താമസസൗകര്യം ലഭിക്കുന്നതിന് നല്‍കേണ്ട നിരക്കുകള്‍:
ഫസ്റ് കാറ്റഗറി - 64,795 രൂപ (5,500 റിയാല്‍)
സെക്കന്റ് കാറ്റഗറി- 58,450 രൂപ (5,000റിയാല്‍)
തേഡ് കാറ്റഗറി - 36,877 രൂപ ( 3300 റിയാല്‍)
വിമാനക്കൂലിക്കും വിദേശവിനിമയ സംഖ്യയ്ക്കുമുള്ള ഡ്രാഫ്റ്റുകള്‍ വെവേറെ എടുക്കണം. ഇവ ഒന്നിച്ചയക്കാവുന്നതാണ്. ഹജ്ജ് കമ്മിറ്റി, മുംബൈ എന്ന പേരില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ മുംബൈ ശാഖയില്‍ മാറ്റാവുന്ന ഡ്രാഫ്റ്റാണ് അയക്കേണ്ടത്.
ഡ്രാഫ്റ്റിന്റെ മറുവശത്ത് കെഎല്‍ എന്ന കോഡും കവര്‍ നമ്പരും എഴുതണം. മുഖ്യ അപേക്ഷകന്റെ മേല്‍വിലാസവും ഡ്രാഫ്റ്റിന്റെ വിശദവിവരങ്ങളും കവര്‍ നമ്പരും ഇംഗ്ലീഷില്‍ എഴുതി ഡ്രാഫ്റ്റിനൊപ്പം അയക്കണം.
മേല്‍വിലാസം :
എക്സിക്യുട്ടീവ് ഓഫീസര്‍,
സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി,
നമ്പര്‍ എഴ് എ,
പാര്‍ട്ടണ്‍ റോഡ്,
എംആര്‍എ മാര്‍ഗ്,
മുംബൈ-400 001
ഡിസംബര്‍ 31ന് മുമ്പ് ഡ്രാഫ്റ്റ് കിട്ടിയിരിക്കണം. ഡ്രാഫ്റ്റിന്റെ ഫോട്ടോകോപ്പിയും പോസ്റല്‍ രസീതും സൂക്ഷിക്കേണ്ടതാണ്.












Click it and Unblock the Notifications