മണിച്ചന്‍ കീഴടങ്ങിയേക്കും
തിരുവനന്തപുരം: വിഷമദ്യദുരന്ത കേസിലെ പ്രധാന പ്രതി അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്‍ എന്ന ചന്ദ്രദാസ് കീഴടങ്ങിയേക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിച്ചു.
ഇയാള്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. മണിച്ചന്റെ ഗോഡൗണില്‍ നിന്ന് ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തതോടെ ഇയാള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിരിക്കുകയാണ്. സ്പിരിറ്റ് അനധികൃതമായി കൈവശം വയ്ക്കുന്നത് തന്നെ പത്തുവര്‍ഷത്തെ കഠിന തടവിന് ശിക്ഷാര്‍ഹമായ കുറ്റമാണ്.
മണിച്ചനെ പിടികൂടാനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തെരച്ചില്‍ ശക്തമാക്കിയിട്ടുമുണ്ട്. ഇതേത്തുടര്‍ന്നാണ് മണിച്ചന്‍ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതെന്നറിയുന്നു.












Click it and Unblock the Notifications