മണിച്ചന്‍ പൊലീസ് പിടിയില്‍
തിരുവനന്തപുരം : വിഷമദ്യദുരന്തത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്‍ പൊലീസ് പിടിയിലായി.
നവംബര്‍ 26 ഞായറാഴ്ച നാഗര്‍കോവിലില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 32 പേരുടെ ജീവനപഹരിച്ച വിഷമദ്യദുരന്തത്തിലെ പ്രധാന പ്രതി മണിച്ചനാണെന്ന് സംശയിക്കപ്പെടുന്നു. മണിച്ചന്റെ സഹോദരന്‍ കൊച്ചനി ഏതാനും ദിവസം മുമ്പ് കീഴടങ്ങിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മണിച്ചന്റെ മറ്റൊരു സഹോദരന്‍ സുനില്‍ദത്ത് ഇപ്പോഴും ഒളിവിലാണ്.
മണിച്ചന്റെ വീട്ടിലും ഗോഡൗണുകളിലും നടന്ന റെയ്ഡില്‍ അനേകം ലിറ്റര്‍ സ്പിരിറ്റും മദ്യം കവറിലാക്കാനുള്ള യന്ത്രവും പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications