Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചനെ പിടിച്ചത് തന്ത്രത്തിലൂടെ

കൊല്ലം: വിഷമദ്യദുരന്തത്തിലെ ഏഴാം പ്രതിയും പ്രധാന ആസൂത്രകനെന്നു സംശയിക്കപ്പെടുന്നയാളുമായ അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്‍ എന്ന ചന്ദ്രഹാസനെ പൊലീസ് അറസ്റ്റ് ചെയ്തത് തന്ത്രം പ്രയോഗിച്ചായിരുന്നു.

മണിച്ചന്റെ കൂട്ടുകച്ചവടക്കാരനും അബ്കാരിയുമായ അമ്പലത്തറ സുരേന്ദ്രനെ ഉപയോഗിച്ചാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കുടുക്കിയത്.

നവംബര്‍ 26 ഞായറാഴ്ച രാവിലെ ഏഴരയോടെ നാഗര്‍കോവിലിലെ സാഗര്‍ ഹോട്ടലില്‍ നിന്നാണ് മണിച്ചനെ അറസ്റ്റ് ചെയ്തത്. മണിച്ചന്റെ നീക്കങ്ങള്‍ അമ്പലത്തറ സുരേന്ദ്രനില്‍ നിന്നും മനസിലാക്കിയായിരുന്നു പൊലീസ് തന്ത്രം മെനഞ്ഞത്.

നവംബര്‍ 25 ശനിയാഴ്ച അമ്പലത്തറ സുരേന്ദ്രനെക്കൊണ്ട് പൊലീസ് മണിച്ചന്റെ ഒളിസങ്കേതത്തിലേയ്ക്ക് ഫോണ്‍ ചെയ്യിക്കുകയും ഞായറാഴ്ച രാവിലെ നാഗര്‍കോവിലില്‍ സാഗര്‍ ഹോട്ടലില്‍ എത്താന്‍ പറയിക്കുകയുമായിരുന്നു.

സുരേന്ദ്രന്‍ പറഞ്ഞതനുസരിച്ച്ശനിയാഴ്ച രാത്രി മണിച്ചന്‍ ഹോട്ടലില്‍ എത്തി.ഞായറാഴ്ച രാവിലെ പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ മണിച്ചനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ മണിച്ചന്‍ ഒറ്റയ്ക്കായിരുന്നു. യാതൊരു ചെറുത്തു നില്‍പുമുണ്ടായില്ല.

അറസ്റ്റിനു ശേഷം മണിച്ചനെ കൊല്ലത്തെത്തിച്ചു. പൊലീസ് ക്ലബില്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ് ഐ ജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം.

മണിച്ചനെ ഞായറാഴ്ചയോ തിങ്കളാഴ്ചയോ കോടതിയില്‍ ഹാജരാക്കും.

മദ്യദുരന്തത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ മണിച്ചന്‍ മൈസൂര്‍, ഉഡുപ്പി, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളിലായി ഒളിവില്‍ താമസിക്കുകയായിരുന്നു. കുടുംബത്തോടൊപ്പമാണ് ഇയാള്‍ ഒളിവില്‍ പോയിരുന്നതെങ്കിലും ഇടയ്ക്ക് കുടുംബത്തെ ആറ്റിങ്ങലുള്ള വീട്ടില്‍ തിരിച്ചെത്തിച്ചിരുന്നു.

മണിച്ചന്റെ സഹോദരന്‍മാരായ സുനില്‍ ദത്ത്, വിനോദ് എന്നിവരാണ് മദ്യദുരന്തകേസില്‍ ഇനിയും പിടിയിലാകാനുള്ള പ്രതികള്‍. ഒരു സഹോദരനായ കൊച്ചനി നേരത്തേ കോടതിയില്‍ കീഴടങ്ങിയിരുന്നു.

മണിച്ചന്‍ പിടിയിലായതോടെ മദ്യദുരന്തകേസ് അന്വേഷണം വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

മണിച്ചന്‍ കീഴടങ്ങാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ അതിനു മുന്നേ പൊലീസ് തന്ത്രത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. കൊച്ചനിയുടെ കീഴടങ്ങല്‍ നാടകത്തോടെ മുഖം നഷ്ടപ്പെട്ടിരുന്ന പ്രത്യേക അന്വേഷണ സംഘം എന്തു വില കൊടുത്തും മണിച്ചനെ പിടികൂടാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+