നിഷാദ് സംഭവം: തിരിച്ചറിയല്‍ പരേഡ് നടത്തും
തിരുവനന്തപുരം: നിലമേല്‍ എന്‍എസ്എസ് കോളേജ് ജനറല്‍ സെക്രട്ടറി നിഷാദിനെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ വ്യാജ പേരും മേല്‍വിലാസവും നല്കിയതിനാല്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് നവംബര്‍ 25 ശനിയാഴ്ച ഉത്തരവായി.
തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അനുമതി തേടി കന്റോണ്‍മെന്റ് പൊലീസാണ് അപേക്ഷ നല്കിയത്. കോടതി നിശ്ചയിക്കുന്ന ദിവസം മജിസ്ട്രേട്ടിന്റെ സാന്നിദ്ധ്യത്തിലായിരിക്കും തിരിച്ചറിയല്‍ പരേഡ് നടത്തുക.
പ്രതികള്‍ തെറ്റായ വിലാസം നല്കി ആള്‍മാറാട്ടം നടത്തിയതു സംബന്ധിച്ച് കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications