രണ്ടാംഘട്ട തിരഞ്ഞെടുപ്പ്: ഒപ്പത്തിനൊപ്പം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.
കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ ഭൂരിപക്ഷം സീറ്റുകളുംഎല്‍ഡിഎഫ് നേടി. ഇടുക്കി,വയനാട്,കൊല്ലം,കോട്ടയം ജില്ലകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നയാക്കി മര്‍ദ്ദിച്ചെന്ന് ആരോപണമുയര്‍ന്ന ചെറുതാഴം ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് നേടി. ശ്രീകണ്ഠാപുരത്ത് തിരഞ്ഞടുപ്പ് നടന്ന ഡിവിഷനില്‍ എസ്എഫ്ഐ സംസ്ഥാന നേതാവ് ഷീബ 14000 വോട്ടിന് ജയിച്ചു.
പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളില്‍ എല്‍ഡിഎഫ് ജയിച്ചു.
ഇടുക്കിയില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റില്‍ യുഡിഎഫ് ജയിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സീറ്റും യുഡിഎഫിനാണ്. കൊല്ലത്ത് ഫലമറിവായ മൂന്ന് സീറ്റുകള്‍ യുഡിഎഫ് നേടി.
കോട്ടയത്ത് യുഡിഎഫിനാണ് മുന്‍തൂക്കമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണി അവകാശപ്പെട്ടു.












Click it and Unblock the Notifications