അരവണയിലെ എലിവാലിനെക്കുറിച്ച് അന്വേഷണം
പത്തനംതിട്ട: ശബരിമലയില്‍ വിതരണം ചെയ്ത അരവണ പ്രസാദത്തില്‍ എലിവാല്‍ കണ്ടതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
വിജിലന്‍സ് എസ്പി ശ്രീനിവാസനായിരിക്കും അന്വേഷണച്ചുമതല. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശം.
അരവണയുടെ ഗുണനിലവാരത്തെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്കളായ പഞ്ചമി പായ്ക്ക് മാനേജരോട് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിക്യൂട്ടീവ് ഓഫീസര്‍ക്കു നല്കുന്ന വിശദീകരണത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഡി.ശ്രീവല്ലഭന്‍ പഞ്ചമി പായ്ക്ക് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്കി.
അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എന്‍.ബാബു അറിയിച്ചു.












Click it and Unblock the Notifications