ലൈംഗികോത്തേജന മരുന്ന് വിറ്റവര്‍ പിടിയില്‍
തിരുവനന്തപുരം : ലൈംഗിക ശക്തി കൂട്ടാന്‍ സഹായിക്കുമെന്ന പേരില്‍വ്യാജ മരുന്ന് വിറ്റവര്‍ പൊലീസ് വലയിലായി.
വ്യാജ മരുന്ന് വിറ്റ് ഗള്‍ഫ് നാടുകളിലുള്ളവരെയടക്കം കബളിപ്പിച്ച പേയാട് സ്വദേശികളായ ബൈജു (24), മനോജ് (26) എന്നിവരെയാണ് സെക്രട്ടറിയേറ്റിന് പുറകിലുള്ള ലോഡ്ജില്‍ നിന്നും പൊലീസ് കസ്റഡിയിലെടുത്തത്.
അി നാച്വറല്‍ മെഡിസിന്‍ സെന്റര്‍ എന്ന പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നതെന്ന് പൊലീസ് അറിയിച്ചു. വ്യാജമരുന്നും ലഘുലേഖകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഡോസിന് 125 രൂപ മുതല്‍ 250 രൂപ വരെയുള്ള നിരക്കില്‍ അശ്വഗന്ധലേപനം, സുരാമൃതം, ഭഗസങ്കോചലേപനം എന്നീ പേരുകളിലാണ് ഇവര്‍ വ്യാജമരുന്ന് വിറ്റുവന്നത്. തപാലില്‍ മരുന്ന് അയച്ചുകൊടുത്താണ് ഇവര്‍ വ്യാപാരം നടത്തിയിരുന്നത്.
മരുന്ന് വാങ്ങി കബളിപ്പിക്കപ്പെട്ട ആലപ്പുഴ സ്വദേശിയായ മുഹമ്മദ് ഇക്ബാല്‍ നല്‍കിയ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ വലയിലാക്കിയത്.












Click it and Unblock the Notifications