അച്യുതാനന്ദന് 47,500 രൂപ നഷ്ടപരിഹാരം
ആലപ്പുഴ: വാഹനാപകട കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന് 47,500 രൂപ നഷ്ടപരിഹാരം ലഭിച്ചു.നവംബര്‍ 25 ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന ലോക് അദാലത്തിലാണ് ഈ തീരുമാനമുണ്ടായത്.
1995 നവംബര്‍ 14ന് ആറ്റിങ്ങലിനടുത്ത് മംഗലപുരം പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലായിരുന്നു അപകടം. അന്ന് പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്‍ മകന്‍ അരുണ്‍കുമാറിനോടൊപ്പം ഔദ്യോഗിക കാറില്‍ സഞ്ചരിക്കുമ്പോള്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തോളെല്ലിനും നെറ്റിക്കും പരിക്കേറ്റ അച്യുതാനന്ദന് ഒരു മാസത്തിലേറെ കാലം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഇതിനെത്തുടര്‍ന്ന് 1,89,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകരായ ചന്ദ്രമോഹന്‍ ദാസ്, സി.എസ്.വിനോദ് എന്നിവര്‍ മുഖേന കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
യുണൈറ്റഡ് ഇന്ത്യാ അഷ്വറന്‍സാണ് അച്യുതാനന്ദന് നഷ്ടപരിഹാരത്തുക നല്കേണ്ടത്. ആലപ്പുഴ ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ജോസ് തോമസ് അധ്യക്ഷനായുള്ള അദാലത്ത് വേദിയിലാണ് കേസ് തീര്‍പ്പായത്.












Click it and Unblock the Notifications